ഇടുക്കി: സ്‌കൂളിൽ ബസ്സിൽ വന്നിറങ്ങിയ പെൺകുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലെത്തിയ പ്ലസ് വൺ വിദ്യാര്ഥിനിയെയാണ് കാറിൽ കയറ്റിക്കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ടു നെടുങ്കണ്ടത്തെ കുഴിത്തോളു സ്വദേശി നിഷിൻ (20), കുഴിക്കണ്ടം സ്വദേശി അഖിൽ (19), അപ്പാപ്പിക്കട സ്വദേശി നോയൽ (18) എന്നിവരാണ് കമ്പംമെട്ട് പോലീസിന്റെ പിടിയിലായത്.