ഒമ്പതുവയസുകാരനെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

വെള്ളി, 18 നവം‌ബര്‍ 2022 (17:58 IST)
മലപ്പുറം: ഒമ്പതു വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ 54 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ കരുണാലയപ്പടി പുന്നപ്പാല കുരിക്കൾ സെയ്താലിക്കുട്ടി ആണ് പോലീസ് പിടിയിലായത്.
 
ആസാം സ്വദേശിയായ ബാലനെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി ഉണ്ടായത്. പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പ്രതിയെ പോലീസ് ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍