അഞ്ചു വയസുകാരിയെ പീഡിപ്പിച്ച യുവാവിന് എട്ടു വർഷം കഠിനത്തടവ്

വ്യാഴം, 17 നവം‌ബര്‍ 2022 (18:13 IST)
കാസർകോട്: അഞ്ചുവയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് കോടതി എട്ടു വർഷം കഠിനത്തടവും 35000 രൂപ പിഴയും വിധിച്ചു. കാഞ്ഞങ്ങാട് പനത്തടി തുണ്ടോടി എരോൽ ഹൗസിലെ കെ.എൻ.ബാബുവിനെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് ജഡ്ജി സി.സുരേഷ് കുമാർ ശിക്ഷിച്ചത്.
 
2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. രാജപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്.
 
അന്നത്തെ ഇൻസ്പെക്ടറായിരുന്ന രഞ്ജിത്ത് രവീന്ദ്രനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം മൂന്നു വർഷവും പോക്സോ നിയമ പ്രകാരം അഞ്ചു വര്ഷവുമാണ് കഠിനതതടവ് അനുഭവിക്കേണ്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍