ബാലികയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് പത്ത് വർഷം കഠിനത്തടവ്

ബുധന്‍, 9 നവം‌ബര്‍ 2022 (10:14 IST)
എറണാകുളം: കേവലം അഞ്ചു വയസു മാത്രം പ്രായമുള്ള ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ കോടതി പത്ത് വർഷത്തെ കഠിനത്തടവിനു ശിക്ഷിച്ചു. കളമശേരി കൂനംതൈ മധുകപ്പിള്ളി വീട്ടിൽ രാജീവ് എന്ന 44 കാരനെയാണ് കോടതി ശിക്ഷിച്ചത്.
 
കഠിനത്തടവിനൊപ്പം അര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക പെൺകുട്ടിക്ക് നൽകണം. എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ.സോമനാണ് കേസിൽ വിധി പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍