ഹോസ്റ്റലിൽ നിന്ന് ചാടിപ്പോയ പെൺകുട്ടിയെ ഷാഡോ പോലീസ് ചമഞ്ഞു പീഡിപ്പിച്ചവർ പിടിയിൽ

ഞായര്‍, 6 നവം‌ബര്‍ 2022 (11:50 IST)
തിരുവനന്തപുരം: തിരുവനന്തപുരത്തെ നിർഭയ ഹോമിൽ നിന്ന് ചാടിപ്പോയ പെൺകുട്ടിയെ ഷാഡോ പോലീസ് ചമഞ്ഞു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. അന്വേഷണത്തിൽ ഇവരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
പുത്തൻപാലം സ്വദേശി വിഷ്ണു (32) ആണ് കുട്ടിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയത്. പൂജപ്പുരയിലെ നിർഭയ ഹോമിൽ നിന്നാണ് പതിനഞ്ചു വയസായ പെൺകുട്ടി ചാടിപ്പോയതും തുടർന്ന് പീഡനത്തിന് ഇരയായതും.
 
പെൺകുട്ടിയെ വിഷ്ണു തട്ടിക്കൊണ്ടുപോയി മെഡിക്കൽ കോളേജിന് സമീപത്തെ ഫ്രെണ്ട്സ് ലോഡ്ജിലാണ് താമസിപ്പിച്ചത്. ലോഡ്ജ് ഉടമ ബിനുവിനെതിരെയും പോലീസ് കേസെടുത്തു കസ്റ്റഡിയിലെടുത്തിട്ടുണ്ട്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍