പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (19:22 IST)
കാട്ടാക്കട: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് നെയ്യാർഡാമിനടുത്ത് ചെരിഞ്ഞാൻകോണം മേലേപുത്തൻ വീട്ടിൽ പുളിക്കുഴിയിൽ ശ്രീരാജ് എന്ന പത്തൊമ്പതുകാരനാണ് അറസ്റ്റിലായത്.
 
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട ഡി.വൈ.എസ്.പി എസ്.അനിൽ കുമാറിന്റെ നേതൃത്വത്തിൽ നെയ്യാർഡാമിലെ പോലീസ് ഇൻസ്‌പെക്ടർ മഞ്ജുദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍