ബാലികയെ പീഡിപ്പിച്ച 39 കാരൻ അറസ്റ്റിൽ

ശനി, 22 ഒക്‌ടോബര്‍ 2022 (15:15 IST)
കിളിമാനൂർ: ഒമ്പതു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച മുപ്പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ മേലെക്കോണം ഹസീന മൻസിലിൽ ഫൈസൽ ആണ് അറസ്റ്റിലായത്.
 
കോവിഡ് വ്യാപകമായിരുന്നു സമയത്ത് സ്‌കൂൾ അവധി ആയപ്പോൾ ബന്ധുവീട്ടിൽ വന്ന പെൺകുട്ടി പ്രതിയുടെ വീട്ടിൽ ടി.വി കാണാൻ പോകുമായിരുന്നു. എന്നാൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പല ദിവങ്ങളിലും പ്രതി കുട്ടിയെ സ്വന്തം കിടപ്പുമുറിയിൽ എത്തിച്ചു പീഡിപ്പിച്ചിരുന്നു. പിന്നീട് കുട്ടി സ്‌കൂളിൽ പഠിക്കാൻ പോയി. അടുത്തിടെ കുട്ടിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു കണ്ട് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്.
 
കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. കിളിമാനൂർ സ്റ്റേഷൻ ഹൌസ് ഓഫീസർ സനോജ്, എസ്.ഐ വിജിത് കെ.നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പോക്സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്ററ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍