ബാലികയെ പീഡിപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ

എ കെ ജെ അയ്യര്‍

ശനി, 15 ഒക്‌ടോബര്‍ 2022 (19:26 IST)
കോട്ടയം: പത്തുവയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കുഴിമാവ് ടോപ്പ് അരീക്കത്തറ ശശിധരൻ (68), വയലേറ്റുപറമ്പിൽ ഷിബു (38എ, വാഴക്കാലായിൽ മണിക്കുട്ടൻ (40) എന്നിവരാണ് പിടിയിലായത്.

മാതാവ് ഉപേക്ഷിച്ചു പോയ പെൺകുട്ടി പിതാവ്, വല്യമ്മ എന്നിവർക്കൊപ്പമായിരുന്നു താമസിച്ചത്. ഇവർ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചത്.

സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍