ഭാര്യാമാതാവിനെ ശുശ്രൂഷിക്കാനെത്തിയ നഴ്‌സിനെ ഉപദ്രവിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ

ഞായര്‍, 9 ഒക്‌ടോബര്‍ 2022 (12:01 IST)
തൊടുപുഴ: ഭാര്യാമാതാവിനെ ശുശ്രൂഷിക്കാനെത്തിയ പത്തൊമ്പതുകാരിയായ നഴ്‌സിനെ ഉപദ്രവിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിലായി. ഇടുക്കി മുട്ടം സ്വദേശി ജോമോനാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കടന്നുപിടിച്ചതിനൊപ്പം ഇയാൾ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നാണു കേസ്.
 
പെൺകുട്ടി ഭാര്യാ മാതാവിന് ഇൻസുലിൻ നൽകാനെത്തിയതാണ്. ഈ സമയം വീട്ടിൽ ഭാര്യാമാതാവും പ്രതിയായ മധ്യവയസ്കനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജോമോന്റെ ഭാര്യയുംഭാര്യ, മകൾ എന്നിവർ വിളിച്ചറിയിച്ചത് പ്രകാരമാണ് പെൺകുട്ടി ഇവിടെയെത്തിയത്. ഇന്സുലിൻ നൽകി മടങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു പ്രതിയുടെ ഉപദ്രവം.
 
പെൺകുട്ടിക്ക് ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അപ്രതീക്ഷിതമായ ആക്രമണത്തിൽ പെൺകുട്ടി ജോമോനെ തള്ളി താഴെയിട്ടശേഷം ഓടി വീട്ടിലെത്തി വിവരം അറിയിക്കുകയും തുടർന്ന് തളർന്നു വീഴുകയും ചെയ്തു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍