വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (19:09 IST)
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ നയത്തിൽ ലോഡ്ജിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് ആലാലിയ്ക്കൽ വീട്ടിൽ മുസ്തഫ എന്ന 20 കാരനാണ് പിടിയിലായത്.

പത്തനംതിട്ട സ്വദേശിയായ യുവതിയുമായി അടുപ്പം ഉണ്ടാക്കിയ ശേഷം യുവതിയെ വിവാഹ വാഗ്ദാനം നൽകിയ ശേഷം ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു എന്ന പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. സംഭവം കേസായതോടെ പ്രതി ഒളിവിൽ പോയി.

ഇയാളെ ഹൈദരാബാദിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍