പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 21 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 8 ഒക്‌ടോബര്‍ 2022 (17:54 IST)
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മച്ചെൽ പോറത്തല അനന്തു ഭവനിൽ അനന്തു ആണ് പിടിയിലായത്.

കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയാണ് എന്നാണു പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. നേമം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍