രണ്ടര വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്

എ കെ ജെ അയ്യര്‍

വെള്ളി, 21 ഒക്‌ടോബര്‍ 2022 (19:29 IST)
കോയമ്പത്തൂർ: കേവലം രണ്ടര വയസുമാത്രമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവിനെ കോടതി ജീവപര്യന്തം തടവിനും ഇരുപതിനായിരം രൂപ പിഴ നൽകാനും വിധിച്ചു. വിളാൻകുറിച്ചിയിലെ ഇരുപത്തേഴുകാരനെയാണ് പോക്സോ കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ശിക്ഷിച്ചത്.

2019 ലാണ് കേസിനാസ്പദമായ സംഭവം. യുവാവ് ബന്ധുവായ കുഞ്ഞിനെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. കോടതി കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാരിനോട് നിർദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍