തൃശൂർ: പതിനാറുകാരനായ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ പോലീസ് പിടിയിലായി. ക്ലാസിൽ വിദ്യാർത്ഥി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ സംശയം തോന്നിയ അധ്യാപകർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും നടന്നില്ല, തുടർന്ന് കൗൺസിലിംഗ് നടത്തിയതോടെയാണ് ട്യൂഷൻ ടീച്ചറുടെ ഉപദ്രവത്തെ കുറിച്ച് പതിനാറുകാരൻ പറഞ്ഞത്.
കൗൺസിലർ വിവരം അധ്യാപകരെയും തുടർന്ന് ശിശുക്ഷേമ സമിതി അംഗങ്ങളെയും അതുവഴി മണ്ണുത്തി പോലീസിനെയും അറിയിച്ചു. പോലീസ് ടീച്ചറെ ചോദ്യം ചെയ്തതോടെ അവർ കുറ്റം സമ്മതിച്ചു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന ടീച്ചർ കോവിഡ് കാലത്താണ് കുട്ടിക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങിയത്. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.