വ്യാജബിരുദങ്ങൾ കാണിച്ചു ജോലി ചെയ്ത മുൻ മാനേജർക്ക് തടവ് ശിക്ഷ

വ്യാഴം, 15 ഡിസം‌ബര്‍ 2022 (18:09 IST)
ആലപ്പുഴ: വ്യാജ ബിരുദങ്ങൾ കാണിച്ചു ഉന്നത തസ്തികയിൽ ജോലി ചെയ്ത ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ മുൻ മാനേജരായ ആർ.ജയകൃഷ്ണൻ നായരെയാണ് കോടതി മൂന്നു വർഷം തടവിനും പതിനായിരം രൂപ പിഴ അടയ്ക്കാനും വിധിച്ചത്. ഹരിപ്പാട് ഫാസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് എം.ജി.രാകേഷിന്റേതാണ് വിധി.
 
സ്ഥാപനത്തിൽ ആദ്യം ഇയാൾ ഡെപ്യൂട്ടേഷനിൽ ജനറൽ മാനേജരായി നിയമിതയായി. എന്നാൽ സ്ഥിരപ്പെടുത്തതാൻ വ്യാജ ഉന്നത ബിരുദങ്ങൾ നൽകുകയായിരുന്നു. എന്നാൽ ഇത് കണ്ടെത്തിയതിനെ തുടർന്ന് 2014 ൽ ഉന്നത അധികാരികൾ വഞ്ചനാ കുറ്റത്തിന് കേസുകൊടുത്തു. സർക്കാർ അന്വേഷണത്തിൽ ഈ പുതിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍