സംഭവം അറിഞ്ഞു സ്ഥലവാസി കാര്യം തിരക്കി എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു. പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഊട്ടി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലായി പ്രതി ഒളിവിൽ പോയിരുന്നു. എന്നാൽ അടുത്തിടെ ഇയാളുടെ വടക്കൻ പറവൂരിലെ ബന്ധുവീട്ടിൽ എത്തിയപ്പോൾ പിടികൂടി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.