കാസർകോട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 56 കാരനെ കോടതി 31 വർഷത്തെ കഠിന തടവിനും അര ലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള ബംബ്രാണ തലക്കള സ്വദേശി കെ.ചന്ദ്രശേഖരനെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എ.വി.ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷത്തെ അധിക തടവും അനുഭവിക്കണം.