രാജ്യത്ത് പുതിയതായി 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സജീവ കേസുകള്‍ 3294

സിആര്‍ രവിചന്ദ്രന്‍

ശനി, 11 മാര്‍ച്ച് 2023 (13:49 IST)
രാജ്യത്ത് പുതിയതായി 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകള്‍ 3294 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുറച്ചു ദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുകയാണ്. കൂടാതെ h3n2 വൈറസും പടരുകയാണ്.
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്നുപേരാണ് മരണപ്പെട്ടത്. കേരളം, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് മരണം നടന്നത്. രാജ്യത്തെ ആകെ മരണസംഖ്യ 530779 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍