സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനിക്ക് ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആറ് പേര്‍ക്കാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. സമീപകാലത്തെ ഏറ്റവുമുയര്‍ന്ന കണക്കാണിത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേസുകള്‍ സ്ഥരികീരിച്ചത്.