സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകൾ തുടരവെ ജിഎസ്ടിയിൽ വൻ അഴിച്ച് പണിയുമായി കേന്ദ്ര സർക്കാർ. ചെറുകിടക്കാര്‍ക്ക് ഇളവ് നല്‍കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്.
50,000 മുതൽ 2,00,000 ലക്ഷം വരെയുള്ള തുകയ്ക്ക് സ്വർണം വാങ്ങാൻ ഇനി പാൻ കാർഡ് വേണ്ട. ചെറുകിട വ്യാപാരികൾക്ക് മൂന്ന് മാസത്തിലൊരിക്കൽ ജിഎസ്ടി റിട്ടേൺ നൽകിയാൽ മതിയാകും എന്നതുമാണ് ജിഎസ്ടി കൗണ്‍സിലിന്റെ പ്രധാന തീരുമാനങ്ങള്‍.
കയറുല്‍പ്പന്നങ്ങളുടെ ജിഎസ്ടി 5 ശതമാനമാക്കിയപ്പോള്‍ എസി ഹോട്ടലുകളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. ഹോട്ടല്‍ ജിഎസ്ടിയുടെ ആശങ്ക പരിഹരിക്കാന്‍ കമ്മറ്റി രൂപീകരിക്കാനും തീരുമാനമായി. ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള ചെറുകിട വാണിജ്യ സ്ഥാപനങ്ങളുടെ നികുതി പരിധി 75 ലക്ഷത്തിൽനിന്ന് ഒരു കോടിയായി ഉയർത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
തീരുമാനങ്ങൾ വിശദീകരിക്കാൻ ജെയ്റ്റ്ലി അൽപ സമയത്തിനകം മാദ്ധ്യമങ്ങളെ കാണും. അറുപതോളം ഉത്പന്നങ്ങളുടെ വില കുറഞ്ഞേക്കുമെന്നാണ് സൂചന. ജിഎസ്ടി കൗണ്‍സിലിന്റെ 22മത് യോഗമാണ് ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നത്.