പെട്രോളിയം വിലവര്‍ദ്ധന: 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹർത്താൽ

ബുധന്‍, 4 ഒക്‌ടോബര്‍ 2017 (14:15 IST)
ജിഎസ്ടി, പെട്രോളിയം വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഈ മാസം 13ന് സംസ്ഥാന ഹര്‍ത്താല്‍. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണു ഹ​ർ​ത്താ​ൽ. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹർത്താൽ പ്രഖ്യാപിച്ചത്.

ആശുപത്രി,​ ആംബലുൻസ്,​ പാൽ,​ പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെയ്‌തതെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യക്തമാക്കി.

ഇന്ധനവില വർദ്ധന നിയന്ത്രിക്കാന്‍ ഇരു സര്‍ക്കാരുകളും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഇതോടെ സാധാരണക്കാരുടെ ജീവിതം ദുരിതമയമായിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനത്തിന്റെ മേൽ പെട്രോൾ വില കൂടി ഉയർത്തി ഇരട്ടി ഭാരമാണ് കേന്ദ്ര സർക്കാർ അടിച്ചേൽപിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഹർത്താലെന്നും ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍