മൊബൈൽ ഫോൺ ബലാത്സംഗത്തിന് കാരണമാകും, പെൺകുട്ടികൾക്ക് വാങ്ങികൊടുക്കരുത്: വിവാദ പരാമർശവുമായി വനിതാ കമ്മീഷൻ അംഗം

Webdunia
വ്യാഴം, 10 ജൂണ്‍ 2021 (14:45 IST)
ബലാത്സംഗത്തിൻ മൊബൈൽ ഫോൺ കാരണമാകുമെന്നും അതിനാൽ പെൺകുട്ടികൾക്ക് മൊബൈൽ വാങ്ങി നൽകരുതെന്നും ഉത്തർപ്രദേശ് വനിതാ കമ്മീഷൻ അംഗം മീനാ കുമാരി. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും പെൺകുട്ടികളെ അകറ്റി നിർത്തണമെന്നും മീനാകുമാരി പറഞ്ഞു.
 
രക്ഷിതാക്കൾ പ്രത്യേകിച്ച് അമ്മമാർ പെൺ‌കുട്ടികളെ നിരീക്ഷിക്കണം. ഇതില്ലാതാകുമ്പോഴാണ് പെൺകുട്ടികൾക്ക് നേരെ അക്രമം നടക്കുന്നത്. പെൺകുട്ടികൾ ആൺകുട്ടികളോട് ഫോണിൽ സംസാരിക്കുകയും അവർ ഒളിച്ചോടുകയുമാണ് ചെയ്യുന്നത്. എന്നിങ്ങനെയാണ് മീനാകുമാരിയുട് പരാമർ‌ശം. അലിഗഡിൽ നടത്തിയ വനിതാ കമ്മീഷൻ അദാലത്തിൽ സംസാരിക്കവെയാണ് വിവാദ പരാമർശം.
 
അതേസമയം പരാമർശം വിവാദമായതോടെ മീനാ കുമാരി വിശദീകരണവുമായി രംഗത്തെത്തി. ഗ്രാമത്തിലെ പെൺകുട്ടികൾക്ക് മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ അറിയില്ലെന്നും ഇവർ ഫോണിലൂടെ ആൺസുഹൃത്തുക്കളെ ഉണ്ടാക്കി ഒളിച്ചോടുകയാണ് ചെയ്യുന്നതെന്നും മീനാ കുമാരി പറയുന്നു. അശ്ലീല വീഡിയോകളും ഇവർ കാണുന്നു. ഒളിച്ചോടുന്ന പെൺകുട്ടികളിൽ പലരും പീഡനത്തിനിരയാവുന്നുണ്ടെന്നും ഇതിന് കാരണം മൊബൈൽ ആണെന്നുമാണ് വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article