പ്രകൃതിവിരുദ്ധ പീഡനം : സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 1 ജൂണ്‍ 2021 (15:08 IST)
കണ്ണൂര്‍: പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വേശാല നെല്ലിയോട്ടു വയലിലെ കെ.പ്രശാന്തിനെയാണ് ബാലസംഘം പ്രവര്‍ത്തകനെ പീഡിപ്പിച്ചതിന് മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
 
ബാലസംഘം പ്രവര്‍ത്തിനു ഒരാഴ്ച മുമ്പ് എത്തിയ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയെങ്കിലും കഴിഞ്ഞ ദിവസം ഇയാളെ പിടികൂടി.
 
ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്തത് എന്നാണു റിപ്പോര്‍ട്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍