വ്യത്യസ്ത പീഡനക്കേസുകളില്‍ രണ്ട് പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍

ബുധന്‍, 9 ജൂണ്‍ 2021 (11:18 IST)
വെള്ളറട: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 42 കാരനെ പോലീസ് അറസ്‌റ് ചെയ്തു. കാരക്കോണം മൂപ്പുകാല കടയാറ പുത്തന്‍വീട്ടില്‍ ഷാനോ ബീഫിന് ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്.
 
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ 24 കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കാരോട് ആയിര വാര്‍വില തരിശ്വില വീട്ടില്‍ രഞജിത് എന്ന 24 കാരനാണ് ഈ കേസില്‍ പോലീസ് വലയിലായത്.  
 
വെള്ളറട പോലീസ് സി.ഐ എം.ശ്രീകുമാര്‍, എസ്.ഐ ദിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്‌റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍