പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവിനെതിരെ തെളിവ്

ശ്രീനു എസ്

വ്യാഴം, 27 മെയ് 2021 (14:42 IST)
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവിനെതിരെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ചതിന്റെ തെളിവാണ് ലഭിച്ചത്. ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറ ശാസ്ത്രീയമായി പരിശോധിച്ചാണ് തെളിവ് ലഭിച്ചത്.
 
തെളിവില്ലാത്തതിനാല്‍ ആദ്യം അന്വേഷണസംഘം പത്മരാജനെ വെറുതെ വിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ണായക തെളിവുകള്‍ ലഭിക്കുകയായിരുന്നു. 2020ജനുവരിയിലാണ് പീഡനം നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍