24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,11,298 പേര്‍ക്ക്; മരണം 3,847

ശ്രീനു എസ്

വ്യാഴം, 27 മെയ് 2021 (12:33 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,11,298 പേര്‍ക്ക്. കൂടാതെ രോഗംമൂലം 3,847 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,83,135 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
 
ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,73,69,093 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 3,15,235 പേരാണ്. നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 24,19,907 പേരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍