കൊവിഡ് 19: ഇന്ത്യയിൽ മൂന്നാം മരണം, അറുപത്തിനാലുകാരൻ മരിച്ചത് ചികിത്സയിലിരിക്കെ

അഭിറാം മനോഹർ
ചൊവ്വ, 17 മാര്‍ച്ച് 2020 (11:48 IST)
കൊവിഡ് 19 ബാധിച്ച് മുംബൈയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. മുംബൈയിലെ കസ്‌തൂർബാ ആശുപത്രിയിൽ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. ദുബായിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹത്തെ ആദ്യ ഘട്ടത്തിൽ തന്നെ രോഗം സ്ഥിരീകരിച്ചുവെങ്കിലും കടുത്ത രക്തസമ്മർദ്ദവും പ്രമേഹവും കാരണം രോഗം ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് 19 മൂലം മരിക്കുന്നവരുടെ എണ്ണം മൂന്നായി ഉയർന്നു.
 
നേരത്തെ കൊവിഡ് 19 ബാധിച്ച് ഒരു കർണാടക സ്വദേശിയും ഒരു ദില്ലിക്കാരിയും മരണപ്പെട്ടിരുന്നു. നിലവിൽ ഇന്ത്യയിൽ 125 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിൽ തന്നെ 40 പേർ മഹാരാഷ്ട്രയിലാണുള്ളത്.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ കൈകളിൽ സീൽ അടിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമാനിച്ചിട്ടുണ്ട്.നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് തടയാനാണ് പുതിയ നടപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article