അതേസമയം, ഈ കൊറോണ സമയത്തും ആരോഗ്യവകുപ്പിന്റേയും സർക്കാരിന്റേയും എല്ലാ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും ലംഘിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്ങിക്കൂടിയ അദ്ദേഹത്തിന്റെ ആരാധകരെന്ന് പറയുന്ന വിവരമില്ലാത്ത ഒരു കൂട്ടം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത് അറിയാതെ ആണെന്നായിരുന്നു രജിത് മോഹൻലാലിനോടും രേഷ്മയോടും ഹൌസിലുള്ള മറ്റുള്ളവരോടും പറഞ്ഞിരുന്നത്. എന്നാൽ, അത് പ്ലാൻ ചെയ്തത് ആണെന്ന് അയാൾ തന്നെ പറയുന്നു. കൊറോണ വൈറസ് പടരുന്നത് മനസിൽ ശുദ്ധി ഇല്ലാത്തവർക്കാണെന്നും തന്റെ മനസ് ശുദ്ധിയുള്ളതാണെന്നും രജിത് പറയുന്നു.
രജിത് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
തന്ന എല്ലാ ഗെയിമുകളും നന്നായി ചെയ്യാന്‍ കഴിഞ്ഞു. തുല്യനീതി എല്ലായ്‌പ്പോഴും ചില സ്ഥലത്ത് കിട്ടാറില്ല. തുല്യനീതി കറക്ടായി വന്നിട്ടുണ്ടെങ്കില്‍... ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു. രജിത്കുമാര്‍ തെറ്റ് ചെയ്തിട്ടില്ല. പത്താം ക്ലാസിലെ കുട്ടി എന്ന നിലയില്‍ എനിക്ക ചില കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു. എന്നെ പ്രകോപിപ്പിച്ചത് കൊണ്ടാണ്. രജിത് കുമാറും രജിത് എന്ന കുട്ടി പോലും ആരെയും വേദനിപ്പിക്കില്ല. കുട്ടിയായി നിന്ന ആ വികാരവും വികൃതിത്തരവും കാണിച്ചു. വികൃതിത്തരവും പെണ്‍കുട്ടികളോടല്ലേ കാണിക്കേണ്ടത്. ആ കുട്ടി തന്നെ എന്നെ പ്രകോപിപ്പിച്ച്, പ്രകോപിപ്പിച്ച്... എന്നെ അസംബ്ലിയില്‍ കള്ളനെന്ന് വിളിച്ചു. പത്താം ക്ലാസിലെ കുട്ടിയുടെ വികാരം അവിടെ ഉയരും. അതുകൊണ്ട് ഞാൻ ചെയ്തു.