മനസിൽ ശുദ്ധിയുള്ളവർക്ക് കൊറോണ വരില്ലെന്ന് രജിത് കുമാർ; ഇയാളിത് എന്ത് ദുരന്തമാണെന്ന് സോഷ്യൽ മീഡിയ

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 16 മാര്‍ച്ച് 2020 (11:36 IST)
ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ച് കൂടിയവർക്കെതിരെ കേസ്. മനസ്സിൽ ശുദ്ധിയുള്ളവർക്ക് കോവിഡ് 19 വരില്ലെന്ന് രജിത് കുമാർ എയർപോർട്ടിൽ വെച്ച് പറഞ്ഞു. 
 
കൊറോണക്കാലത്ത് 'രജിത് വൈറസ്' വിളമ്പാൻ പോകുന്ന അശാസ്ത്രീയതയെയും വിവരക്കേടിനെയും കൂടി പ്രതിരോധിക്കേണ്ടതുണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നു. അയാളെ മണ്ടൻ എന്നൊന്നും വിളിച്ച് ചെറുതാക്കരുത്. വിദ്യാഭ്യാസമുള്ള ഡോക്റേറ്റ് ഉള്ള, കൂടിയ ഇനം സാമൂഹ്യ വിരുദ്ധനാണയാളെന്നാണ് ഫേസ്ബുക്ക് മുഴുവൻ നിറയുന്നത്.
 
നേരത്തെ കൊറോണ സ്ഥിരീകരിക്കപ്പെട്ട യു കെ വംശജൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ അണുനശീകരണം നടത്തിയ അതേ ഇടത്തിലാണ് രജിത് ആർമി എന്ന് വിളിക്കുന്ന ഒരു കൂട്ടം ആളുകൾ രജിത് കുമാറിനെ സ്വീകരിക്കാനായി എത്തിചേർന്നത്. കൊവിഡ് 19 പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
 
പേരറിയുന്ന നാല് പേർക്കെതിരെയും കണ്ടാലറിയുന്ന 75 പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍