പൊലീസ് ഇടപെട്ടിട്ടും പിരിഞ്ഞ് പോയില്ല; രജിത് കുമാറിനെതിരെ കേസ്, ബോധവും വിവരവുമില്ലേയെന്ന് സോഷ്യൽ മീഡിയ

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 16 മാര്‍ച്ച് 2020 (11:54 IST)
ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ച് കൂടിയവർക്കെതിരെ കേസ്. രജിത് കുമാർ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പേരറിയുന്ന നാല് പേർക്കെതിരെയും കണ്ടാലറിയുന്ന 75 പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
 
നേരത്തെ കൊറോണ സ്ഥിരീകരിക്കപ്പെട്ട യു കെ വംശജൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ അണുനശീകരണം നടത്തിയ അതേ ഇടത്തിലാണ് രജിത് ആർമി എന്ന് വിളിക്കുന്ന ഒരു കൂട്ടം ആളുകൾ രജിത് കുമാറിനെ സ്വീകരിക്കാനായി എത്തിചേർന്നത്.
 
കൊവിഡ് 19 പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ബോധവും വിവരവുമില്ലാത്തവരാണ് ഇക്കൂട്ടരെന്ന് നിസംശയം പറയാം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍