കൊവിഡ് 19: മരണസംഘ്യ 7,000 കടന്നു, ഇറ്റലിയിൽ മാത്രം 2,000ലേറെ മരണങ്ങൾ,സ്വിറ്റ്സർലൻഡിലും അടിയന്തരാവസ്ഥ

അഭിറാം മനോഹർ

ചൊവ്വ, 17 മാര്‍ച്ച് 2020 (08:29 IST)
കൊവിഡ് 19 രോഗബാധയെ തുടർന്ന് ലോകത്ത് മരണം ഏഴായിരം കവിഞ്ഞു. ലോകത്ത് ഇതുവരെ ഒരു ലക്ഷത്തി എൺപതിനായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.ഇതോടെ കടുത്ത നടപടികളുമായാണ് ലോകരാജ്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇറ്റലിക്ക് പുറമെ ഫ്രാൻസും ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്.സ്വിറ്റ്സർലൻഡിലും അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു.
 
കൊവിഡ് വൈറസ് ബാധ പടരുന്നത് പല യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിൽ സംഭവിച്ചതിലും രൂക്ഷമായാണ്.ഇറ്റലിയിൽ ഇന്നലെ മാത്രം 349 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,100 ആയി. രോഗം വ്യാപിക്കുന്നതിന് പുറമെ മരുന്നുകൾക്കും കടുത്ത ക്ഷാമമാണ് ഇറ്റലി നേരിടുന്നത്.രോഗം ബാധിച്ച് രക്ഷപ്പെടാൻ സാധ്യതയുള്ളവരെ ചികിത്സിക്കുക എന്ന രീതിയിലേക്ക് ഇറ്റ്അലി മാറുന്നതായാണ് റിപ്പോർട്ട്. ഇതോടെ ഇതോടെ പ്രായമായവർ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ് ഇറ്റലിയിൽ. 
 
പരസ്പര സമ്പർക്കം ഒഴിവാക്കണമെന്ന് ബ്രിട്ടൺ നിർദേശിച്ചിട്ടുണ്ട്.ഇറ്റലിക്ക് പുറമെ ഫ്രാൻസിലും ജർമനിയിലും സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്. രോഗബാധ തടയുന്നതിൽ ഇതുവരെ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഈ രാജ്യങ്ങൾക്കായിട്ടില്ല.അതേ സമയം അടിയന്തിര സഹായം ആവശ്യപ്പെട്ടിട്ടുള്ള ഇറ്റലിയുടെ അഭ്യർത്ഥനയോട് യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങൾ പ്രതികരിച്ചിട്ടില്ല. രോഗം ലോകമെങ്ങും പടരുന്ന സാഹചര്യത്തിലും രാജ്യങ്ങൾ ഐക്യം കാണിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍