ഡൽഹി ജമാ മസ്‌ജിദിലെ പ്രതിഷേധത്തിൽ വീണ്ടും പങ്കെടുത്ത് ചന്ദ്രശേഖർ ആസാദ്

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2020 (15:40 IST)
പൗരത്വഭേദഗതി നിയമത്തിനെതിരായി ഡൽഹി ജമാ മസ്‌ജിദിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. കഴിഞ്ഞ തവണത്തേതിന് സമാനമായി ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് ആസാദ് സമരത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
 
സമരം മുന്നോട്ട് തന്നെ കൊണ്ടുപോകുമെന്ന് ചന്ദ്രശേഖർ ആസാദ്  മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആസാദിനൊപ്പം നിരവധി ഭീം ആര്‍മി പ്രവര്‍ത്തകരും ഡൽഹി ജമാ മസ്‌ജിദിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
 
കര്‍ശന ഉപാധികളോടെയാണ് ചന്ദ്രശേഖരര്‍ ആസാദിന് വ്യാഴാഴ്ച ജാമ്യം ലഭിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ചവരെ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തരുതെന്ന് കോടതി വിധിയിൽ പറഞ്ഞിരുന്നെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് ആസാദ് പ്രതിഷേധങ്ങളുടെ ഭാഗമായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article