കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാകിസ്ഥാൻ ബന്ധമെന്ന് ചെന്നൈ പോലീസ്

അഭിറാം മനോഹർ

വ്യാഴം, 2 ജനുവരി 2020 (12:38 IST)
പൗരത്വഭേദഗതി നിയമത്തിനെതിരെ ചെന്നൈയിൽ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാകിസ്ഥാൻ ബന്ധമെന്ന് ചെന്നൈ പോലീസിന്റെ ആരോപണം. പ്രതിഷേധക്കാരിൽ ചിലരുടെ സമൂഹമാധ്യമങ്ങളുടെ സ്ക്രീൻഷോട്ട് തെളിവായി ഉയർത്തിക്കാട്ടിയാണ് ചെന്നൈ പോലീസിന്റെ ആരോപണം.
 
പാകിസ്ഥാനിലെ അസോസിയേഷൻ ഓഫ് സിറ്റിസൺ ജേണലിസ്റ്റ് എന്ന ഫേസ്ബുക്ക് പേജിൽ പ്രതിഷേധിച്ചവരിൽ ചിലർ അംഗങ്ങളാണെന്നും പ്രതിഷേധക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
 
പൗരത്വഭേദഗതി ബില്ലിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുമ്പോൾ ചെന്നൈയിലെ കോലം വരച്ച് പ്രതിഷേധിച്ചത് വൻ ജനശ്രദ്ധ നേടിയിരുന്നു. കോലം വരച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും പോലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ ഇവരെ വിട്ടയച്ചു. തൊട്ടടുത്ത ദിവസവും തമിഴ്നാട്ടിൽ പലയിടങ്ങളിലും സമാനമായ പ്രതിഷേധം ഉണ്ടായത് പോലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. നേരത്തെ പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകാൻ പോലീസ് പറഞ്ഞതും വൻവിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍