ദില്ലി പ്രതിഷേധം: പെൺകുട്ടികളെ ബലം പ്രയോഗിച്ച് മാറ്റി, മുഹമ്മദ് റിയാസടക്കം നിരവധി പേർ കസ്റ്റഡിയിൽ

അഭിറാം മനോഹർ

വെള്ളി, 27 ഡിസം‌ബര്‍ 2019 (17:36 IST)
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ദില്ലിയിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പോലീസ് കസ്റ്റഡിയിൽ . മുഹമ്മദ് റിയാസിനെ കൂടാതെ ജെ എൻ യു വിദ്യാർഥി യൂണിയൻ കൗൺസിലർ സുഭാഷ്ചന്ദ്ര യാദവിനെയും,നിരവധി മറ്റ് പെൺകുട്ടികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ മന്ദിർ മാർഗിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെയാണ് റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
 
മന്ദിർ മാർഗിൽ ഇരുപത് വിദ്യാർത്ഥികളുമായി വന്ന ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് കൂടാതെ കൗടില്യാ മാർഗിലും പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ അസംഭവന് മുന്നിൽ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുക്കുന്നതിൽ പ്രതിഷേധവുമായെത്തിയവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് സി ആർ പി എഫും ദില്ലി പോലീസും ചേർന്ന് ബലം പ്രയോഗിച്ച് നീക്കി. മൂന്ന് മണിയോടെയാണ് വിദ്യാർത്ഥികൾ ഇവിടേക്കെത്തിയത്. 
 
ദില്ലിയിലെ കൗടില്യാ മാർഗിൽ യു പി ഭവനിലേക്ക് പോകുന്ന റോഡിൽ വിദ്യാർത്ഥികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. ഇതുവഴി റോഡിലൂടെ നടന്നുപോകുന്നവരെപോലും പോലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുകയായിരുന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചാണ് പോലീസ് ഇവിടെ സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍