പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ രാഷ്ട്രീയപ്രസ്ഥാവനകൾ നടത്തുന്ന സിനിമക്കാർക്ക് മുന്നറിയിപ്പുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ. പ്രതികരിക്കുന്ന സിനിമക്കാർ പ്രത്യേകിച്ച് നടിമാർ കൃത്യമായി നികുതി അടച്ചെന്ന് ഉറപ്പ് വരുത്തണമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്ന ചലചിത്രനടീനടന്മാരെ ലക്ഷ്യമിട്ടാണ് സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല .