പൗരത്വഭേദഗതി നിയമത്തിനെതിരായി പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുമെന്ന് മദ്രാസ് ഐ ഐ ടി. ക്യാമ്പസിന് പുറത്ത് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും ഇവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഐഐടി ഡീൻ വിദ്യാർത്ഥികൾക്ക് താക്കീത് നൽകിയിട്ടുണ്ട്, ഇ മെയിൽ വഴിയാണ് താക്കീത്.
പ്രകടനങ്ങൾ ഐഐടി പാരമ്പര്യമല്ലെന്നാണ് ഐഐടി അധിക്രുതർ പറയുന്നത്. ചർച്ചകൾ മാത്രമേ ഐ ഐ ടിയിൽ പാടുള്ളതുള്ളു. മുദ്രാവാക്യങ്ങളും പ്രകടനങ്ങളും നടത്തുന്ന പാരമ്പര്യം ഐ ഐ ടിക്കില്ലെന്നും അധിക്രുതർ പറയുന്നു. എന്നാൽ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. ഐ ഐ ടി നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രക്ഷോഭങ്ങൾ തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.