ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ജനന സമയം,സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ മതിയാകുമെന്നും ഇതിന്റെ പേരിൽ രാജ്യത്തിലെ ഒരു പൗരനെപ്പോലും ബദ്ധിമുട്ടിക്കില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം. ദേശിയ വാർത്താ ഏജൻസിയായ ഏ എൻ ഐ വാർത്ത പുറത്തുവിട്ടത്.
നേരത്തെ പൗരത്വത്തിന് മാനദണ്ഡമാക്കുന്ന വർഷം 1971 ആയിരുന്നു ഇത് 1987 ആക്കിയതായി കേന്ദ്രം വ്യക്തമാക്കി. 1987 ജുലൈ ഒന്നിനു മുൻപു ജനിച്ചവരോ രക്ഷിതാക്കൾ ഈ വർഷത്തിന് മുൻപ് ജനിച്ചവരോ ആയവർ സ്വാഭാവികമായി ഇന്ത്യക്കാരായി മാറും. ഇതനുസരിച്ച് ഇന്ത്യൻ പൗരന്മാർ അവരുടെ പഴയ തലമുറയിൽ പെട്ടവരുടെ തിരിച്ചറിയൽ കാർഡുകൾ,ജനന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതില്ല.