യുപിയിൽ മരണം 14: ജാമിയ വിദ്യാർത്ഥികൾ വീണ്ടും പ്രതിഷേധവുമായി തെരുവിൽ

തുമ്പി ഏബ്രഹാം

ശനി, 21 ഡിസം‌ബര്‍ 2019 (16:28 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. മൂന്ന് ദിവസത്തെ പ്രതിഷേധത്തിലാണ് യുപിയില്‍ 14 പേര്‍ കൊല്ലപ്പെട്ടത്.
 
ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങി. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന വിദ്യാർത്ഥികളെ പൊലീസ് ക്യാമ്പസിൽ കയറി മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തത്.
 
ലഖ്‌നൗ അടക്കം യുപിയിലെ 11 നഗരങ്ങളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 600ലധികം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം കേന്ദ്ര സർക്കാർ കടുംപിടിത്തം ഒഴിവാക്കണമെന്ന് ബി എസ് പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍