കോലമെഴുതി പ്രതിഷേധിച്ചവരെ ചെന്നൈയിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ രണ്ട് മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കന്യാകുമാരിയിലെ, ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ വാർത്ത ശേഖരിക്കാൻ പോയവർക്കെതിരെയാണ് നടപടി.
കോലമെഴുതി പ്രതിഷേധിച്ച ഏഴു പേരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മാധ്യമ പ്രവർത്തകർക്കെതിരെയും നടപടിയുണ്ടായി. അതേസമയം, രാജ്യമെങ്ങും ഇതിനെതിരായ സമരങ്ങളും പ്രതിഷേധങ്ങളും ശക്തമാവുകയാണ്.