ഇന്ത്യ മതേതര രാജ്യമാണ്, അങ്ങനെ തന്നെ ഇനിയും ഉണ്ടാകും; പൌരത്വ നിയമ ഭേദഗതിക്കെതിരെ മഞ്ജു വാര്യർ

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (10:14 IST)
പൗരത്വ നിയമഭേദഗതിക്കെതിരെ നടി മഞ്ജു വാര്യർ. ഇത്രയും കാലം മതേതര ഇന്ത്യയിലാണ് ജീവിച്ചതെന്നും ഇനിയും അങ്ങനെ തന്നെയാവണമെന്നും ഇന്ത്യയിൽ മതേതരത്വം നിലനിൽക്കണമെന്ന് മഞ്ജു പ്രതികരിച്ചു. തന്റെ പുതിയ ചിത്രമായ പ്രതി പൂവൻ കോഴിയുടെ പ്രചരണാർത്ഥം പങ്കെടുത്ത അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. 
 
നിയമത്തിനെതിരെ സംവിധായകൻ റോഷൻ ആൻഡ്രൂസും രംഗത്തെത്തി. പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാൽ കൈരേഖ കാണിക്കുമെന്ന് റോഷൻ ആൻഡ്രൂസ് പരിഹസിച്ചു. പൌരത്വ നിയമ ഭേദഗതിക്കെതിരെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും രംഗത്തെത്തിയിരുന്നു. 
 
“എല്ലാവര്‍ക്കും അറിയാമല്ലോ, പച്ചക്കുള്ള മുസ്ലിം വിരോധമാണ് വേറൊന്നുമല്ല. ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വേറെ ഒരു പാട് കാര്യങ്ങളൊന്നും പറയേണ്ടതില്ല, ഇവര്‍ക്ക് മുസ്ലിങ്ങളെ ഇഷ്ടമല്ല. അത് തന്നെയാണ് എനിക്ക് തോന്നുന്നത്. മുസ്ലീങ്ങളെ കൊല ചെയ്യുമ്പോള്‍ നോക്കി നില്‍ക്കാന്‍ ആവില്ല. അവിടെ നിഷ്പക്ഷതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.”- ശ്യാം പുഷ്കരൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍