150 അല്ലെങ്കില്‍ 200 കോടി കിട്ടി എന്ന് തള്ളാൻ താല്പര്യമില്ല: കുഞ്ചാക്കോ ബോബൻ

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (08:43 IST)
മലയാള സിനിമയിലെ ബോക്സോഫീസ് കണക്കുകളെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ ബജറ്റ് 50 കോടി, 100 കോടി എന്ന് പറയാനും 150 കോടി, അല്ലെങ്കില്‍ 200 കോടി കിട്ടിയെന്നും തള്ളാന്‍ താല്‍പര്യമില്ലെന്നും ചാക്കോച്ചന്‍ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. 
 
‘ഒരു മാസ് സിനിമ ചെയ്യാന്‍ ഞാന്‍ ഒന്നുംകൂടി മൂക്കട്ടെ. സിനിമ ചെയ്യുമ്പോള്‍ അതിന്റെ ബജറ്റ് 50 കോടി, നൂറുകോടി എന്നുപറയാനും 150 അല്ലെങ്കില്‍ 200 കോടി കിട്ടി എന്ന് തള്ളുന്നതിനോടും താത്പര്യമില്ല. ഒരു സിനിമയുടെ കഥ ആവശ്യപ്പെടുന്ന ചെലവില്‍ അതൊരുക്കുന്നതാണ് കാര്യം. വലിയ തുക ചിലവിട്ട് ചെയ്യാനുള്ള ഒരു കഥ വരട്ടെ നോക്കാം” എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.
 
നേരത്തേ, സംവിധായകൻ ജീത്തു ജോസഫും മലയാള സിനിമയിലെ നൂറ് കോടി തള്ളിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ കോടികൾക്ക് വേണ്ടിയുള്ള മത്സരമാണ്. ഒരാള്‍ 100 കോടി നേടിയാല്‍ മറ്റൊരാള്‍ക്ക് 110 കോടിയെങ്കിലും നേടണമെന്നൊരു മത്സരം.അതിനകത്ത് എല്ലാമൊന്നും കറക്ട് അല്ലാ എന്നുള്ളത് ഒരുമാതിരി കോമണ്‍സെന്‍സുള്ള എല്ലാവര്‍ക്കും മനസിലാകും. ജീത്തു ജോസഫ് മനോരമയുടെ നേരെ ചൊവ്വേയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍