തമാശയ്ക്കായി സുഹൃത്തിന്റെ മലദ്വാരത്തിലൂടെ കാറ്റടിച്ചു! ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 മാര്‍ച്ച് 2024 (20:30 IST)
തമാശയ്ക്കായി സുഹൃത്തിന്റെ മലദ്വാരത്തിലൂടെ കാറ്റടിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. കര്‍ണാടകയില്‍ വിജയപുര സ്വദേശിയായ യോഗിഷ് ആണ് ദാരുണമായി മരണപ്പെട്ടത്. 24വയസായിരുന്നു. ഇലക്ട്രിക് എയര്‍ ബ്ലോവര്‍ ഉപയോഗിച്ചാണ് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയത്. സംഭവത്തില്‍ യോഗിഷിന്റെ സുഹൃത്ത് മുരളിയെ (25) പോലീസ് അറസ്റ്റ് ചെയ്തു.
 
ബൈക്ക് സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ് മുരളി. ബെംഗളൂരു സാമ്പികെഹള്ളിയിലെ ബൈക്ക് സര്‍വീസ് സെന്ററില്‍വെച്ചാണ് സംഭവം നടന്നത്. മലദ്വാരത്തില്‍ ബ്ലോവര്‍വെച്ചതോടെ വയറുവീര്‍ക്കുകയും യോഗിഷ് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ യോഗിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ യോഗീഷിനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article