Sensex:ഇന്ത്യ- പാക് സംഘർഷത്തിൽ ആടിയുലഞ്ഞ് വിപണിയും, ജാഗ്രതയോടെ നിക്ഷേപകർ

അഭിറാം മനോഹർ

വെള്ളി, 25 ഏപ്രില്‍ 2025 (13:10 IST)
കശ്മീരിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള അനിശ്ചതത്ത്വത്തില്‍ ജാഗ്രത പാലിച്ച് നിക്ഷേപകര്‍. ഇന്ന് വിപണി ആരംഭിച്ചതിന് പിന്നാലെ സൂചികകളില്‍ കനത്ത ഇടിവാണുണ്ടായത്. 80,000 നിലവാരത്തിലുണ്ടായിരുന്ന സെന്‍സെക്‌സ് 858 പോയന്റ് ഇടിഞ്ഞ് 78,960ലെത്തി. നിഫ്റ്റി 277 പോയന്റ് നഷ്ടത്തില്‍ 23,969ലാണ് വ്യാപാരം നടക്കുന്നത്.
 
വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍ മാത്രം 8.5 ലക്ഷം കോടിയുടെ നഷ്ടപാണ് നിക്ഷേപകര്‍ക്കുണ്ടായത്. കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീളാനുള്ള സാഹചര്യവുമാണ് വിപണിയില്‍ ഭീതി സൃഷ്ടിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍