ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ആശങ്കകളിൽ തകർന്ന് ഓഹരിവിപണി

അഭിറാം മനോഹർ

തിങ്കള്‍, 24 ഫെബ്രുവരി 2025 (16:23 IST)
താരിഫ് ഭീഷണിയും വളര്‍ച്ചാ ആശങ്കകളും ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായതോടെ അഞ്ചാം ദിവസവും നഷ്ടം നേരിട്ട് ഓഹരിവിപണി. എല്ലാ സെക്റ്ററുകളും തന്നെ തകര്‍ച്ചയിലാണ് വ്യാപാരദിനം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞ് 74,509 നിലവാരത്തിലെത്തി. നിഫ്റ്റി 226 പോയിന്റ് ഇടിഞ്ഞ് 22,570 നിലവാരത്തിലെത്തി.
 
 വിപണി കനത്ത തകര്‍ച്ച നേരിട്ടതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 5.07 ലക്ഷം രൂപ കുറഞ്ഞു. ഡോണാള്‍ഡ് ട്രംപിന്റെ താരീഫ് ഭീഷണികളെ പറ്റിയുള്ള ആശങ്കയും യുഎസില്‍ പണപ്പെരുപ്പം കൂടിയേക്കാമെന്ന റിപ്പോര്‍ട്ടും വിപണിയെ പ്രതികൂലമായി ബാധിച്ചു. വളര്‍ച്ച ആശങ്കകള്‍ക്കിടെ വാള്‍സ്ട്രീറ്റിലുണ്ടായ നഷ്ടം വിപണികളിലേക്ക് പടരുകയായിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍