ജമ്മു കശ്മീരില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സൈന്യം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 ഏപ്രില്‍ 2025 (12:12 IST)
ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറെ വധിച്ച് സൈന്യം. നിഷ്‌കര്‍ ഈ ത്വയിബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയെയാണ് സൈന്യം വധിച്ചത്. കാശ്മീരിലെ ബന്ദിപോരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ തീവ്രവാദികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ബെന്ദിപോരയില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യത്തെ തുടര്‍ന്ന് സൈന്യം സ്ഥലം വളഞ്ഞത്.
 
അതേസമയം ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയേക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് സൈന്യം. 2021 മുതലുള്ള വെടിനിര്‍ത്തല്‍ കരാറാണ് റദ്ദാക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം രാത്രി ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വെടിവെപ്പ് ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ആദ്യ അടിയായി സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ച വിജ്ഞാപനം ഇറക്കിയിട്ടുണ്ടായിരുന്നു. പാകിസ്ഥാനെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
 
തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു. വീടുകള്‍ തകര്‍ക്കുമ്പോള്‍ വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. ഭീകരാക്രമണത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അവിടെ നിന്നും മാറിയിരുന്നു. ത്രില്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ഇരുവര്‍ക്കും ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധം ഉണ്ടായിരുന്നതായി നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍