India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്

രേണുക വേണു

വെള്ളി, 25 ഏപ്രില്‍ 2025 (09:39 IST)
India vs Pakistan

India vs Pakistan: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളാകുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലും പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപിപ്പിക്കുന്നത്. 
 
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖകള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യം ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സേന തിരിച്ചും പ്രതികരിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖകളില്‍ ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇനിയും പ്രകോപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

STORY | Encounter breaks out in Bandipora in J-K

READ: https://t.co/id9VhvXcwF

VIDEO: #JammuAndKashmir

(Visuals deferred by unspecified time) pic.twitter.com/xSv2VxzAHq

— Press Trust of India (@PTI_News) April 25, 2025
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് പാക്കിസ്ഥാന്റെ നയമല്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. 'നിരായുധരായ സാധാരണ മനുഷ്യരെ ആക്രമിക്കുന്നത് പാക്കിസ്ഥാന്റെ നയമല്ല. ഞങ്ങള്‍ക്ക് ഇതില്‍ പങ്കില്ല. ഇന്ത്യയില്‍ മൗലികാവകാശം പോലും നിഷേധിക്കപ്പെടുന്ന ജനങ്ങള്‍ സര്‍ക്കാരിന്റെയോ പൊലീസിന്റെയോ അതിക്രമങ്ങള്‍ക്കെതിരെ ആയുധമെടുത്താല്‍ അതിന് പാക്കിസ്ഥാനെ പഴിചാരാന്‍ എളുപ്പമാണ്. ഇങ്ങോട്ട് ആക്രമിച്ചാല്‍ ഇന്ത്യ വന്‍ വില കൊടുക്കേണ്ടിവരും,' മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍