ബീഹാറിലെ പൂര്‍ണിയ ജില്ലയിലെ തെറ്റ്ഗാമ ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മന്ത്രവാദം ആരോപിച്ച് അഞ്ച് കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് ഒരു പ്രാദേശിക വിശ്വാസ രോഗശാന്തി ചടങ്ങിനിടെ രാംദേവ് ഒറാവോണ്‍ എന്നയാളുടെ മകന്‍ മരിച്ചതിനെ തുടര്‍ന്നാണ് ദുരന്തം ആരംഭിച്ചത്.
അദ്ദേഹത്തിന്റെ മറ്റൊരു കുട്ടിക്ക് അസുഖമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇരയുടെ കുടുംബത്തിലെ 'മന്ത്രവാദിനികള്‍' ആണ് ഈ ദുരനുഭവങ്ങള്‍ക്ക് കാരണമെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു, ഇത് അഞ്ച് കുടുംബാംഗങ്ങളുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചു.കൊല്ലപ്പെട്ടവര്‍ ബാബു ലാല്‍ ഒറാവോണ്‍, സീതാ ദേവി, മഞ്ജീത് ഒറാവോണ്‍, റാനിയ ദേവി, തപ്തോ മൊസാമത്ത് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
എല്ലാവരും ഒരേ കുടുംബത്തില്‍ പെട്ടവരായിരുന്നു. ഇപ്പോള്‍ പ്രദേശവാസികള്‍ ഭയപ്പെട്ടിരിക്കുകയാണ്, ഇതിനോടകം തന്നെ നിരവധി ഗ്രാമവാസികള്‍ വീടുകള്‍ വിട്ട് പലായനം ചെയ്യ്തു. പ്രദേശത്ത് പോലീസ് സാന്നിധ്യം ശക്തമാണ്, ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും അന്വേഷണം നടത്തുന്നു.