പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ഫെബ്രുവരി 2025 (18:55 IST)
പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു. ബീഹാറിലെ റദാസ് ജില്ലയിലാണ്  സംഭവം. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിയില്‍ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു. വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
 
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വലിയ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. അതേസമയം വെടിയേറ്റു മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബം ദേശീയപാത തടഞ്ഞു. ഇതും സംഘര്‍ഷത്തില്‍ കലാശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍