സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 ഫെബ്രുവരി 2025 (19:52 IST)
ഫെബ്രുവരി 11 ചൊവ്വാഴ്ച ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ സിസേറിയന്‍ (സി-സെക്ഷന്‍) ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയ 16 വയസ്സുകാരി മരിച്ചു. ചിറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സി-സെക്ഷന്‍ ശസ്ത്രക്രിയ നടത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. നില വഷളായതിനെ തുടര്‍ന്ന് അവര്‍ പെണ്‍കുട്ടിയെ തിരുപ്പതിയിലെ റൂയ ആശുപത്രിയിലേക്ക് മാറ്റി. 
 
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കുട്ടി പഠിക്കുന്ന ദജ ഹൈസ്‌കൂളിലെ അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ വച്ച് പെണ്‍കുട്ടിക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടപ്പോള്‍ വീട്ടുകാര്‍ ചിറ്റൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങള്‍ക്ക് അവളുടെ ഗര്‍ഭധാരണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അവളുടെ അമിതഭാരമാണ് ഇതിന് കാരണമെന്നും പറഞ്ഞു. 
 
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടിയുടെ ആരോഗ്യനില അറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും പ്രതികളെ കണ്ടെത്തി പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍