കനത്ത മഴയില്‍ തെലുങ്കാനയിലും ആന്ധ്രയിലും ദുരിതത്തിലായവര്‍ക്ക് താങ്ങായി അല്ലു അര്‍ജുന്‍; ഒരു കോടി രൂപ സംഭാവന നല്‍കി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (17:00 IST)
കനത്ത മഴയില്‍ തെലുങ്കാനയിലും ആന്ധ്രയിലും ദുരിതത്തിലായവര്‍ക്ക് താങ്ങായി നടന്‍ അല്ലു അര്‍ജുന്‍ ഒരു കോടി രൂപ സംഭാവന നല്‍കി. രണ്ടുമുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്കാണ് ഒരുകോടി രൂപ അല്ലു അര്‍ജുന്‍ സംഭാവന നല്‍കിയത്. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 
 
ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നാശം വിതച്ച മഴയില്‍ ഞാന്‍ ദുഃഖിതന്‍ ആണെന്നും ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി രണ്ടു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നുവെന്നും താരം പറഞ്ഞു. കൂടാതെ എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും നടന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍