സ്‌കൂളിലെ ശുചിമുറിയില്‍ പത്ത് വയസ്സുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, തലച്ചോറില്‍ രക്തസ്രാവം

സിആര്‍ രവിചന്ദ്രന്‍

ശനി, 15 മാര്‍ച്ച് 2025 (13:07 IST)
ബീഹാര്‍ വെര്‍ണയിലെ സ്‌കൂളിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് ബീഹാര്‍ സ്വദേശിയായ പ്രിന്‍സ് കുമാര്‍ (10) എന്ന ആണ്‍കുട്ടി മരിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം തലച്ചോറിലെ ആന്തരിക രക്തസ്രാവം മൂലമുണ്ടായ പക്ഷാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചു. ടോയ്ലറ്റില്‍ അനങ്ങാതെ കിടക്കുന്ന കുട്ടിയെ സ്‌കൂള്‍ ജീവനക്കാര്‍ കണ്ടെത്തി ഉടന്‍ തന്നെ വൈദ്യസഹായം തേടി. 
 
ആദ്യം കുട്ടിയെ സൗത്ത് ഗോവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, എന്നാല്‍ നില വഷളായതിനെത്തുടര്‍ന്ന് വിപുലമായ ചികിത്സയ്ക്കായി ഗോവ മെഡിക്കല്‍ കോളേജിലേക്ക് (ജിഎംസി) മാറ്റി. രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും, വൈദ്യസഹായത്തിലിരിക്കെ കുട്ടി മരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍